റാന്നിയിൽ ആശുപത്രിയുടെ ഡോക്ടേഴ്സ് കോട്ടേഴ്സിൽ മോഷണം നടത്തിയ സഹോദരന്മാർ അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി മേനാം തോട്ടത്തെ നിലവിൽ പ്രവർത്തനമില്ലാത്ത മേനാംതോട്ടം ആശുപത്രിയുടെ കാടുപിടിച്ചു പഴയ ഡോക്ടേഴ്സ് കോട്ടേഴ്സിൽ മോഷണം നടത്തിയ പ്രതികളെ റാന്നി പോലീസ് പിടികൂടി. മണിമല മുക്കട ചാരുവേലി പ്ലാന്തോട്ടത്തിൽ വീട്ടിൽ വിഷ്ണു(21), സഹോദരൻ വിശാഖ് (18)എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 6 ന് പഴയ ഇലക്ട്രിക് വയറുകളും മറ്റും രണ്ടുപേർ ചേർന്ന് മോഷ്ടിച്ചു കൊണ്ടുപോകുന്നത് സമീപവാസി കണ്ടു. ഉടൻതന്നെ ആളുകളെ വിളിച്ചു കൂട്ടുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വിശാഖിനെയാണ് നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു. വിഷ്ണു ഓടിരക്ഷപ്പെട്ടു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. റാന്നി ഐത്തലയിൽ വാടകയ്ക്ക് താമസിക്കുകയാണ്‌ ഇരുവരും. ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർ റാന്നി മുണ്ടപ്പുഴ പഴയാട്ടു ഹൗസിൽ തോമസ് പി ബാബുവിന്റെ മൊഴിയനുസരിച്ചാണ് മോഷണത്തിന് കേസെടുത്തത്. 10,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. എസ് സി പി ഓ സുമിൽ മൊഴി രേഖപ്പെടുത്തി. എസ് ഐ കെ ജി കൃഷ്ണകുമാർ ആണ് കേസെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപതിരഞ്ഞെടുപ്പ് പരാജയം : ജനവിധി മാനിക്കുന്നു ; ആത്മപരിശോധന നടത്തുമെന്ന് ബിജെപി

0
ന്യൂഡൽഹി : മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നെന്നും പാർട്ടി...

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...