തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. സഹോദരങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. എം.ഡി.എം.എ ഉണ്ടോ എന്ന് ചോദിച്ചതായും പരാതി. വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരെ തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥി ഇവാന്‍ (21), സഹോദരന്‍ ക്രിസ്റ്റി (15) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഷട്ടില്‍ കോക്ക് വാങ്ങാന്‍ പോയതായിരുന്നു ഇരുവരും.
ഇവര്‍ സ്കൂട്ടറില്‍ പോകുമ്പോള്‍ തൊട്ടുപുറകിലായി ഒരു കാര്‍ വരികയും ഈ കാറില്‍ നിന്നും ഇറങ്ങി വന്നവര്‍ ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു. കാറിന് മുന്നില്‍ വെച്ച് സ്കൂട്ടര്‍ വെട്ടിച്ച് മാറ്റി എന്നാരോപിച്ചാണ് ആക്രമിച്ചത്. എവാനെയാണ് ആദ്യം ആക്രമിച്ചത്. ഇതിന്റെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ക്രിസ്റ്റിക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ എത്തിയ സംഘം മദ്യപിച്ചിരുന്നതായാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പോലീസ് ആശുപത്രിയില്‍ എത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.






























