സിന്ധു ജെയിംസിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ഇടതു സര്‍ക്കാരിന്റെ കിരാതമായ നടപടി : കൊടിക്കുന്നില്‍ സുരേഷ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കെ – റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റിയംഗം സിന്ധു ജെയിംസിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് ഇടതു സര്‍ക്കാരിന്റെ കിരാതമായ നടപടിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് വനിതാ സമര പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തോടനുബന്ധിച്ച നടന്ന പ്രതിഷേധയോഗം ബഥേല്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളടക്കം നിരവധി പേര്‍ സമരം ചെയ്തതില്‍ സിന്ധു ജെയിംസിനെ മാത്രം റിമാന്റ് ചെയ്യുകയും തിരുവനന്തപുരം അട്ടകുളങ്ങര ജയിലില്‍ കൊണ്ടുപോയിടുകയും ചെയ്തതിനു പിന്നില്‍ ദുരൂഹതയുണ്ട്.

പ്രായമായ സ്ത്രീകളടക്കമുള്ളവരെ അകാരണമായും ക്രൂരമായും പോലീസും കെ – റെയില്‍ ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചതിനാണ് പോലീസ് തനിക്കെതിരെവരെ കേസ് എടുത്തിരിക്കുന്നത്. സര്‍ക്കാരും പോലീസും സമരക്കാര്‍ക്കെതിരെ എന്ത് അതിക്രമങ്ങള്‍ നടത്തിയാലും സമരത്തില്‍ നിന്ന് ഒരാള്‍ പോലും പിന്‍മാറില്ല. പരിസ്ഥിതി ആഘാത പഠനവും സര്‍വ്വേയും പൂര്‍ത്തീകരിക്കാതെയും കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെയും തിരക്കിട്ട് കല്ലിടുന്നത് ജപ്പാന്‍ കമ്പനിയില്‍ നിന്ന് പണം തട്ടാന്‍ വേണ്ടിയാണ്. കെ – റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കാളികളാകുന്ന വനിതകള്‍ക്കെതിരെ പോലീസും കെ – റെയില്‍ ഗുണ്ടകളും നടത്തുന്ന അതികമങ്ങളില്‍ ജനധിപത്യ മഹിളാ അസോസിയേഷന്‍ നിലപാട് വ്യക്തമാക്കണം.

സംസ്ഥാനത്തെ നിരവധി റെയില്‍വേ ലെവല്‍ ക്രോസുകളിലെ മേല്‍പ്പാലങ്ങളടക്കം നടപ്പിലാക്കേണ്ട നിരവധി പദ്ധതികള്‍ ഒഴിവാക്കി കെ – റെയിലിന് പിന്നാലെ പിണറായി വിജയന്‍ പോകുന്നതിനു പിന്നില്‍ ഇതില്‍ അഴിമതിയുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. എന്തിനും ഏതിനും ന്യായീകരണം കണ്ടെത്തുന്ന പിണറായി വിജയനും ഇടതുപക്ഷവും കെ – റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ വന്നാല്‍ എന്തു ന്യായീകരണമാണ് കണ്ടെത്തുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ്. പങ്കാളിസമര സമിതി ജില്ലാ നേതാവ് എസ്. സൗഭാഗ്യ കുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സമര സമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.രാജീവന്‍, സംസ്ഥാന സമിതി അംഗം മിനി കെ ഫിലിപ്പ്, ജില്ലാ കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് സംസ്ഥാന നേതാക്കള്‍ ആയ ഷൈല, കെ.ജോണ്‍, കെ.എം.ബീവി, എസ്.രാധാമണി, ശരണ്യ രാജ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...