പാർട്ടി വിട്ട വനിതാകൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പാർട്ടി വിട്ട വനിതാകൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർജെഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആർജെഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു. ആർജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗിൽ ചേർന്നത്. ഇതിനെ തുടർന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങൾ ചെരുപ്പ് മാല ഇടാൻ ശ്രമിച്ചത്. ഇന്നലെ നടന്ന കൌൺസിൽ യോഗത്തിനിടെയാണ് സംഭവമുണ്ടായത്.

ചെരുപ്പ് മാല ഇടാനുള്ള ശ്രമം യുഡിഎഫ് അംഗങ്ങൾ തടഞ്ഞു. നേരത്തെ ഇവരുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. തനിക്ക് നേരെ ശാരീരികവും മാനസികവുമായ ആക്രമണമുണ്ടായതായി ഷനൂബിയ പറഞ്ഞു. ക്രൂരമായ പകവീട്ടലാണുണ്ടായത്. അപമാനിക്കപ്പെട്ടു. സിപിഎം കൌൺസിലർമാരാണ് ഏറ്റവും മോശമായി പെരുമാറിയത്. കൌൺസിൽ തുടങ്ങാനിരിക്കെ എൽഡിഎഫ് കൊൺസിലർമാർ മോശം മുദ്രാവാക്യങ്ങളുമായെത്തി. ശേഷം കയ്യാങ്കളിയുണ്ടാകുകയും സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ആക്രമിച്ചുവെന്നും ഷനൂബിയ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...