ഭുവനേശ്വര്‍ : ഭക്ഷണം കഴിച്ച ശേഷം അഞ്ചു രൂപ കടംപറഞ്ഞതിന് ആദിവാസി യുവാവിനെ ഹോട്ടലുടമയും മകനും ചേർന്ന് ക്രൂരമായി മര്‍ദിച്ചു. ഒഡിഷയിലെ കിയോഞ്ചാര്‍ ജില്ലയിലാണ് സംഭവം. മധു സാഹു എന്നയാളുടെ മാ ഹോട്ടലില്‍ നിന്നാണ് ജിതേന്ദ്ര ദെഹൂരി എന്ന യുവാവ് ഭക്ഷണം കഴിച്ചത്. 45 രൂപയാണ് ബില്ല് നല്‍കിയത്.
ജിതേന്ദ്രയുടെ കയ്യില്‍ 40 രൂപയേ ഉണ്ടായിരുന്നുള്ളൂ. അഞ്ച് രൂപ താന്‍ വൈകീട്ട് തരാമെന്ന് ജിതേന്ദ്ര പറഞ്ഞെങ്കിലും മധു സാഹു അനുവദിച്ചില്ല. ഇതോടെ തര്‍ക്കമുണ്ടാവുകയും ഹോട്ടലുടമയും മകനും ചേര്‍ന്ന് ജിതേന്ദ്രയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
യുവാവിനെ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലീസ് ഹോട്ടൽ ഉടമയെയും മകനെയും അറസ്റ്റ് ചെയ്തു. ഹോട്ടലുടമയായ മധു സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മകനെ അറസ്റ്റ് ചെയ്തിട്ടില്ല.