ഭക്ഷണം കഴിച്ച ശേഷം അഞ്ചു രൂപ കടംപറഞ്ഞതിന് ആദിവാസി യുവാവിനെ ഹോട്ടലുടമയും മകനും ചേർന്ന് ക്രൂരമായി മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വര്‍ : ഭക്ഷണം കഴിച്ച ശേഷം അഞ്ചു രൂപ കടംപറഞ്ഞതിന് ആദിവാസി യുവാവിനെ ഹോട്ടലുടമയും മകനും ചേർന്ന് ക്രൂരമായി മര്‍ദിച്ചു. ഒഡിഷയിലെ കിയോഞ്ചാര്‍ ജില്ലയിലാണ് സംഭവം. മധു സാഹു എന്നയാളുടെ മാ ഹോട്ടലില്‍ നിന്നാണ് ജിതേന്ദ്ര ദെഹൂരി എന്ന യുവാവ് ഭക്ഷണം കഴിച്ചത്. 45 രൂപയാണ് ബില്ല് നല്‍കിയത്.

ജിതേന്ദ്രയുടെ കയ്യില്‍ 40 രൂപയേ ഉണ്ടായിരുന്നുള്ളൂ. അഞ്ച് രൂപ താന്‍ വൈകീട്ട് തരാമെന്ന് ജിതേന്ദ്ര പറഞ്ഞെങ്കിലും മധു സാഹു അനുവദിച്ചില്ല. ഇതോടെ തര്‍ക്കമുണ്ടാവുകയും ഹോട്ടലുടമയും മകനും ചേര്‍ന്ന് ജിതേന്ദ്രയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.

യുവാവിനെ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പോലീസ് ഹോട്ടൽ ഉടമയെയും മകനെയും അറസ്റ്റ് ചെയ്തു. ഹോട്ടലുടമയായ മധു സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മകനെ അറസ്റ്റ് ചെയ്തിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...