റാന്നി : ടെലിഫോണ്‍ കേബിളുകള്‍ മോഷണം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ഉതിമൂട് പൊഴിക്കല്‍ വീട്ടില്‍ മോഹന്‍ (69) നെ പോലീസ് അറസ്റ്റ് ചെയ്തത്. അറുത്തുമാറ്റിയ ടെലിഫോണ്‍ കേമ്പിളുകള്‍ പുനസ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നതിനിടയിലാണ് മോഷ്ടാവിനെ പോലീസ് കൈയ്യോടെ പിടികൂടിയത്. റാന്നി പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന ബി.എസ്.എന്‍.എല്ലിന്റെ കേമ്പിള്‍ മോഷ്ടാവ് അറുത്തത്.
മുന്‍പ് മോഷണം നടന്ന തോട്ടമണ്‍കാവ് ക്ഷേത്രത്തില്‍ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നതിനാല്‍ സംശംയം തോന്നിയതിനെ തുടര്‍ന്ന് എസ് ഐ ടി. അനീഷിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടി ചോദ്യചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കഴിഞ്ഞ പതിനഞ്ചോളം ദിവസങ്ങള്‍ക്ക് മുന്‍പ് മോഷ്ടാവ് മുറിച്ച് വെച്ചിരുന്നതിന്റെ ഭാഗം പിറ്റേന്ന് ജീവനക്കാര്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചങ്കിലും അടുത്ത ദിവസം ബാക്കി കൂടി മുറിച്ച് കടത്തുകയായിരുന്നു.