സ്മാർട്ട്ഫോൺ ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് വളരെയേറെ കൂടിയിരിക്കുന്നു. സ്മാർട്ട്ഫോണിൽ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവും അതിനനുസരിച്ച് വർധിച്ചിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവും റീൽസുകളും ഷോട്ട് വീഡിയോകളുമൊക്കെയായി സ്മാർട്ട്ഫോൺ ഡാറ്റയക്ക് നല്ല ചെലവാണ്. മുൻപ് ഒരു ജിബി ഡാറ്റ ഉപയോഗിച്ചിരുന്നവർക്ക് ഇന്ന് കുറഞ്ഞത് 2-3ജിബിയെങ്കിലും വേണമെന്ന നിലയായി.
ഡാറ്റയുടെ ഉപയോഗത്തിലുണ്ടായ ഈ മാറ്റവും ഉപയോക്താക്കളുടെ ആവശ്യകതയും കണക്കിലെടുത്ത് എല്ലാ ടെലിക്കോം കമ്പനികളും പ്ലാനുകളിലുള്ള ഡാറ്റകൾക്ക് പുറമേ ഡാറ്റ ബൂസ്റ്റർ പ്ലാനുകളും പുറത്തിറക്കിയിരിക്കുന്നു. അടിയന്തരഘട്ടങ്ങളിൽ ഉപയോഗപ്പെടും എന്നതിനാൽ ടെലിക്കോം കമ്പനികളുടെ ഇത്തരം ഡാറ്റ ബൂസ്റ്റർ പ്ലാനുകൾക്ക് വൻ ഡിമാൻഡുണ്ട്. ഏറെപ്പേർ ഇത്തരം ഡാറ്റ പ്ലാനുകൾ പ്രയോജനപ്പെടുത്തുന്നു.
റിലയൻസ് ജിയോ, എയർടെൽ പോലുള്ള കമ്പനികൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ പാകത്തിൽ ആകർഷകമായ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ബിഎസ്എൻഎല്ലും പുറത്തിറക്കിയിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ സാധാരണ പ്ലാനുകൾ തന്നെ കുറഞ്ഞ നിരക്കിൽ മാന്യമായ ഡാറ്റ നൽകുന്നവയാണ്. ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ കാര്യത്തിലേക്ക് വരുമ്പോഴും അതേ മാന്യത ബിഎസ്എൻഎൽ കൈവിടുന്നില്ല. ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ള ചില ഡാറ്റബൂസ്റ്റർ പ്ലാനുകൾ പരിചയപ്പെടാം. 200 രൂപയിൽ താഴെ നിരക്കിലെത്തുന്ന നിരവധി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ 16 രൂപയുടേതാണ്. ഇതുകൂടാതെ 98 രൂപ,151 രൂപ, 198 രൂപ ഡാറ്റ പ്ലാനുകളും ലാഭം നൽകുന്നു. ഡാറ്റ ലഭ്യമാകുന്ന മറ്റേനേകം പ്ലാനുകളും ഉണ്ടെങ്കിലും ഈ നാല് പ്ലാനുകളിൽ ലഭിക്കുന്ന ആനുകൂല്യം ഇപ്പോൾ പരിചയപ്പെടാം.
16 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ : ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഡാറ്റ ബൂസ്റ്റർ പ്ലാൻ എന്ന പ്രത്യേകത ഈ പ്ലാനിനുണ്ട്. ആകെ ഒരു ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. 2ജിബി ഡാറ്റയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ചെറിയ അത്യാവശ്യങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താം.
98 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ : 100 രൂപയിൽ താഴെ നിരക്കിൽ തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഡാറ്റ ബൂസ്റ്റർ പ്ലാൻ എന്ന് 98 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിനെ വിശേഷിപ്പിക്കാം. 22 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ വീതം ഈ പ്ലാനിൽ ലഭ്യമാകുന്നു. നിശ്ചിത ജിബി പിന്നിട്ടാൽ വേഗത 40കെബിപിഎസായി കുറയും. 151 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയിലാണ് 151 രൂപയുടെ ഈ ബൂസ്റ്റർ പ്ലാൻ എത്തുന്നത്. 40 ജിബി ബൾക്ക് ഡാറ്റയാണ് ഈ ബൂസ്റ്റർ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക. ബൾക്ക് ഡാറ്റ ആയതിനാൽ ആവശ്യം പോലെ ഉപയോക്താവിന് ഉപയോഗിക്കാൻ സാധിക്കും. സിങ് മ്യൂസിക് സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാകുന്നു.
198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ : 40 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ ആണിത്. അൺലിമിറ്റഡ് ഡാറ്റ എന്നാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത് എങ്കിലും എഫ്യുപി പരിധി നിശ്ചയിച്ചിട്ടുണ്ട്. ദിവസം 2ജിബി ഡാറ്റവരെയേ ഹൈസ്പീഡിൽ ലഭ്യമാകൂ. അതിനുശേഷം വേഗത 40കെബിപിഎസ് ആയി കുറയും. ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ്, ലോക്ധുൻ സബ്സ്ക്രിപ്ഷനുകളും 198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ ബൂസ്റ്റർ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പറഞ്ഞ പ്ലാനുകളെല്ലാം ഡാറ്റയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. ഡാറ്റയും കോളിങ് ഉൾപ്പെടെയുള്ള പ്രധാന ആനുകൂല്യങ്ങളും അടങ്ങുന്ന മറ്റ് കിടിലൻ പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്നകാര്യം ശ്രദ്ധിക്കുക. ബിഎസ്എൻഎൽ ആപ്പ് വഴി പ്ലാനുകളുടെ വിശദവിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033