ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിനായി 35,000 കോടി മാറ്റിവെച്ചതായി കേന്ദ്ര മന്ത്രി നിർമല സീതാരാമൻ. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കോവിഡ് വാക്സിൻ വികസനം രാജ്യത്തിന്‍റെ നേട്ടമാണ്. രണ്ട് വാക്സിനുകൾക്ക് കൂടി ഉടനെ അംഗീകാരം ലഭിക്കും. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട വാക്സിനും ലോകത്തെ നൂറോളം രാജ്യങ്ങൾക്ക് ആവശ്യമായ വാക്സിനും രാജ്യത്ത് ഉൽപാദിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.