ദില്ലി : പാർലമെന്റ് സമ്മേളിക്കുന്നതിന് മുൻപായി മാധ്യമങ്ങളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റ് പുത്തൻ ദിശയും ഊർജ്ജവും പകരും. 2047 ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ബജറ്റ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരിത്രപരമായ ബില്ലുകൾ ഈ സെക്ഷനിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബജറ്റ് ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുന്നതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനു വേണ്ടിയുള്ള സുപ്രധാന തീരുമാനങ്ങൾ ഈ സമ്മേളനത്തിൽ സ്വീകരിക്കും. മധ്യവർഗത്തെ മഹാലക്ഷ്മി അനുഗ്രഹിക്കട്ടെ എന്ന് പ്രധാനമന്ത്രി. ഇന്ത്യയുടെ വളർച്ചയെ വേഗത്തിൽ നയിക്കുന്നത് ആയിരിക്കും ഈ ബജറ്റ്. യുവാക്കളുടെ ലക്ഷ്യം പൂർത്തീകരിക്കുക എന്നതും സർക്കാരിന്റെ ദൗത്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1