തിരുവനന്തപുരം : ഇടതുപക്ഷ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വഞ്ചിക്കുന്ന ബജറ്റ് ആണെന്ന് എം വിൻസെന്റ് എംഎൽഎ അഭിപ്രായപ്പെട്ടു. ബജറ്റിലെ അവഗണനയ്ക്കെതിരെ സെറ്റോയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ 21 ശതമാനം ഡി എ കൊടുക്കാനുള്ളപ്പോൾ അതിൽ നിന്നും രണ്ട് ശതമാനം നൽകിയിട്ട് ജീവനക്കാരെ വഞ്ചിക്കാൻ ശ്രമിക്കുകയാണ്. ഭരണവും തുടർഭരണവുമായി ഏഴര വർഷം ഭരിച്ച സർക്കാർ ജനവിരുദ്ധതയിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും സെസിനത്തിൽ കോടികൾ പിരിച്ചെടുക്കുന്നവർ ക്ഷേമപെൻഷൻ കൊടുത്തിട്ട് ആറുമാസമായി. എല്ലാ മേഖലയിലും പരാജയപ്പെട്ട ഒരു ഭരണകൂടം ധനകാര്യ മിസ് മാനേജ്മെന്റിലൂടെ സംസ്ഥാനത്തെ കടക്കണിയിലേക്ക് നയിക്കുകയാണ്.
സർക്കാരും സർക്കാർ സ്പോൺസേർഡ് ധനകാര്യ വിദഗ്ധരും എല്ലാ തകർച്ചയുടെയും ഉത്തരവാദിത്വം ജീവനക്കാരുടെ മേൽ കെട്ടിവയ്ക്കുന്നു. ആരോഗ്യ വിദ്യാഭ്യാസമേഖലകൾ ഉൾപ്പെടെ അവിശ്രമം ജോലിയെടുക്കുന്നവർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നത് സർക്കാരിൻറെ ഔദാര്യമായാണ് കണക്കാക്കുന്നത്. പൊതു ഖജനാവിനെ ധൂർത്തടിക്കുന്നവർ യഥാർത്ഥ ധൂർത്ത് മറച്ചുവയ്ക്കാൻ മറ്റുള്ളവരെ കരുക്കൾ ആക്കുന്നു. ജീവനക്കാരുടെ മേഖലയിൽ ശമ്പളപരിഷ്കരണ കുടിശ്ശിക ഉൾപ്പെടെ നാൽപ്പതിനായിരത്തോളം കോടി രൂപ കൊടുത്തു തീർക്കാൻ ഉണ്ട്. ആരോഗ്യ സുരക്ഷയ്ക്ക് എന്ന പേരിൽ അവതരിപ്പിച്ച മെഡിസെപ്പ് പദ്ധതി അവതാളത്തിൽ ആയിരിക്കുന്നു. ഇതിൽ സർക്കാർ വിഹിതമായി ഒരു രൂപ പോലും ബജറ്റിൽ മാറ്റി വെച്ചിട്ടില്ല. മുൻ സർക്കാറുകൾ മെഡിക്കൽ റീ ഇമ്പേഴ്സ്മെൻറ് ഇനത്തിൽ കോടിക്കണക്കിന് രൂപ ബജറ്റിൽ മാറ്റിവെച്ച ഇടത്താണ് ഇത്തരത്തിൽ അനുകൂല്യങ്ങൾ നിഷേധിക്കുന്നത്.
പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് ബജറ്റിൽ സർക്കാർ പറഞ്ഞ അവകാശവാദങ്ങൾ അവരുടെ പൊള്ളത്തരങ്ങൾ വെളിവാക്കുന്നെന്നും എംഎൽഎ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.