തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി വാക്‌സിന്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ 10 കോടിരൂപ അനുവദിക്കുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആരോഗ്യ മേഖലയ്‌ക്ക് കൂടുതല്‍ പ്രധാന്യം നല്‍കിയാണ് ബഡ്‌ജറ്റ് അവതരണം പുരോഗമിക്കുന്നത്.
ബഡ്‌ജറ്റ് പ്രഖ്യാപനങ്ങള്‍
ദാരിദ്ര്യ നിര്‍മാജനത്തിന് പത്ത് കോടി രൂപ
റേഷന്‍ കടകള്‍ നവീകരിക്കാന്‍ പദ്ധതി
തീരദേശ ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും
പാല്‍ മൂല്യവര്‍ദ്ധിത ഉത്പനങ്ങള്‍ക്കായി ഫാക്‌ടറി
കൃഷി ഭവനുകള്‍ സ്‌മാര്‍ട്ടാക്കും
റബര്‍ കര്‍ഷകരുടെ കുടിശിക കൊടുത്തു തീര്‍ക്കും
ജലാശയങ്ങളിലെ മണ്ണും മാലിന്യവും നീക്കും
മത്സസംസ്‌കരണത്തിന് അഞ്ച് കോടി
നദികള്‍ക്കായുളള പ്രത്യേക പാക്കേജിന് 50 കോടി
ഓക്‌സിജന്‍ ഉത്പാദനം കൂട്ടാന്‍ പുതിയ പ്ലാന്റ്
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പത്ത് കോടി വായ്‌പ
അഞ്ച് അഗ്രോ പാര്‍ക്കുകള്‍ തുടങ്ങാന്‍ പത്ത് കോടി രൂപ
പീഡിയാട്രിക് ഐ സി യു വാര്‍ഡുകള്‍ കൂട്ടും
കൊവിഡ് മൂന്നാംതരംഗം നേരിടാന്‍ നടപടികള്‍ തുടങ്ങി
കുട്ടികള്‍ക്കുളള അടിയന്തര ചികിത്സ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും
എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍
കാര്‍ഷിക മേഖലയ്‌ക്ക് രണ്ടായിരം കോടി രൂപയുടെ വായ്‌പ
ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരസംരക്ഷണ നടപടി
പകര്‍ച്ചവ്യാധികള്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്ക്
സാമ്പത്തിക പുനരജ്ജീവന പദ്ധതി നടപ്പാക്കും
എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കും
വാക്‌സിന്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ 10 കോടി രൂപ
18 വയസിന് മുകളിലുളളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആയിരം കോടി