കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ വീണ്ടും ഒന്നിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ സംഘട്ടനം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിന് നീക്കം നടക്കുന്നതെന്നാണ് വിവരം.

കോവിഡ് വിഷയത്തിലടക്കം കേന്ദ്ര സര്‍ക്കാരിനെതിരായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാകും യോഗത്തിലെ മുഖ്യ അജണ്ട. അതേസമയം യോഗസ്ഥലമോ തീയതിയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മെയിലാണ് അവസാനമായി പ്രതിപക്ഷ കക്ഷികളുടെ യോഗം നടന്നത്. രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങുന്ന ഘട്ടത്തില്‍ നടന്ന വിര്‍ച്വല്‍ യോഗത്തില്‍ 22 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

കേന്ദ്രത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ പലപ്പോഴായി വിമര്‍ശനം ഉന്നയിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, ജാര്‍ഖണ്ഡിന്റെ ഹേമന്ത് സോറന്‍ എന്നിവര്‍ വാക്‌സിന്‍ നയം യുക്തിപൂര്‍ണമാക്കുകയും സൗജന്യ വാക്‌സിന്‍ നടപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ചത്തീസ്ഗഡ് സര്‍ക്കാരുകളും ജിഎസ്ടി അടക്കമുള്ള വിഷയങ്ങളില്‍ ഏറ്റവുമൊടുവില്‍ കേന്ദ്രത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കേണ്ട നിര്‍ണായക ഘട്ടമാണിതെന്ന് കഴിഞ്ഞ ദിവസം സിപിഐ സെക്രട്ടറി ഡി രാജയും പ്രതികരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...