തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ കൊച്ചിക്ക് 6000 കോടി രൂപ നൽകി. പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനം കൊച്ചിയിൽ നടപ്പിലാക്കും. മെട്രോ റെയിൽ വിപുലീകരണം ഈ വർഷം നടപ്പാക്കും. മെട്രോ പേട്ട–തൃപ്പുണിത്തുറ, സ്റ്റേഡിയം – ഇൻഫോപാർക്ക് പാതകൾ ഈ വർഷം.
വിശപ്പുരഹിത കേരളം പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 1000 ഭക്ഷണശാലകൾ കേരളത്തിൽ തുടങ്ങും. 20 കോടി രൂപ ഇതിനായി വകയിരുത്തി. 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കും. കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ഉറപ്പാക്കുമെന്നും ലോകകേരള സഭയ്ക്ക് 12 കോടി അനുവദിക്കുമെന്നും പ്രഖ്യാപനം. പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കാൻ 1000 കോടി.