ഇടുക്കി : ബഫർ സോൺ വിഷയത്തിൽ ഇടുക്കിയിലെ വിവിധ പഞ്ചായത്തുകളിൽ നാളെ മുതൽ ഫീൽഡ് സർവേ ആരംഭിക്കും. ഒഴിവാക്കേണ്ടതും കൂട്ടിച്ചേർക്കേണ്ടതുമായ സ്ഥലങ്ങളും കെട്ടിടങ്ങളും കണ്ടെത്തുന്നതിനാണ് ഫീൽഡ് സർവേ നടത്തുന്നത്. പെരിയാർ, മതികെട്ടാൻ, ഇടുക്കി തുടങ്ങിയ ഇടുക്കിയുടെ സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോണിൽ ഉൾപ്പെടുത്തേണ്ട നിരവധി കെട്ടിടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്താൻ മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതനുസരിച്ച് വിവിധ പഞ്ചായത്തുകളിൽ വനം, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗങ്ങൾ ആരംഭിച്ചു. യോഗത്തിലെ തീരുമാനമനുസരിച്ചായിരിക്കും ഫീൽഡ് സർവേ ആരംഭിക്കുക. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പുറമെ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും അടങ്ങുന്ന സംഘം ഓരോ വാർഡിലും നേരിട്ടെത്തി പരിശോധന നടത്തും.
ഇതോടൊപ്പം ഒഴിവാക്കപ്പെട്ടവ ചേർക്കാൻ ജനങ്ങളിൽ നിന്നുള്ള അപേക്ഷകളും സ്വീകരിക്കും. ബഫർ സോണിൽ ജനസാന്ദ്രതയേറിയ പ്രദേശം ഉൾപ്പെടുന്നുവെന്ന് തെളിയിക്കുന്നതിനാണിത്. പെരിയാർ കടുവാ സങ്കേതത്തിനോട് ചേർന്നുള്ള കുമളി നഗരം മുഴുവൻ ബഫർ സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ബിസിനസ്, ടൂറിസം മേഖലയിലുള്ളവർക്കിടയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.