21.7 C
Pathanāmthitta
Thursday, February 9, 2023 2:51 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ഫീല്‍ഡ് തല സര്‍വേ നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന സര്‍ക്കാരിന്‍റെ ഉറപ്പ് തട്ടിപ്പ്‌ ; ബഫര്‍ സോണ്‍ സംബന്ധിച്ച പരാതി നല്‍കാനുള്ള സമയപരിധി തീരാന്‍ 9 ദിവസം മാത്രം

തിരുവനന്തപുരം : ഫീല്‍ഡ് തല സര്‍വേ നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന സര്‍ക്കാരിന്‍റെ ഉറപ്പ് തട്ടിപ്പ്‌. ബഫര്‍ സോണ്‍ സംബന്ധിച്ച പരാതി നല്‍കാനുള്ള സമയപരിധി തീരാന്‍ 9 ദിവസം മാത്രം. ബഫര്‍സോണില്‍ ഉപഗ്രഹ സര്‍വേയ്ക്ക് പുറമേ ഫീല്‍ഡ് തല സര്‍വേ നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്ന സര്‍ക്കാരിന്‍റെ ഉറപ്പ് പാഴ്വാക്കാവുന്നു. ബഫര്‍ സോണ്‍ സംബന്ധിച്ച പരാതി നല്‍കാനുള്ള സമയപരിധി തീരാന്‍ 9 ദിവസം മാത്രം അവശേഷിക്കവേ, മിക്ക പഞ്ചായത്തുകളിലും ഫീല്‍ഡ് പരിശോധന ഇനിയും തുടങ്ങിയില്ല. ഫീല്‍ഡ് പരിശോധന നടത്താന്‍ ഗ്രാമ പഞ്ചായത്തുകളിലെ ഹെല്‍പ് ഡെസ്ക് അംഗങ്ങള്‍ക്ക് പരിശീലനവും ജിയോ മാപ്പിംഗിനുള്ള മൊബൈല്‍ ആപ്പും നല്‍കാത്തതാണ് കാരണം.

ll
bis-new-up
KUTTA-UPLO
previous arrow
next arrow

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഭൂപടത്തിന്‍റെ പഞ്ചായത്ത് പരിധിയിലുള്ള ഭാഗങ്ങള്‍ നല്‍കുമെന്നും അതനുസരിച്ച്‌ പരിശോധന നടത്തണമെന്നുമാണ് 87 പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ മന്ത്രിമാര്‍ അറിയിച്ചത്. എന്നാല്‍ പരാതികള്‍ സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇതുവരെയും പഞ്ചായത്തുകള്‍ക്ക് ഭൂപടം ലഭിച്ചിട്ടില്ല. ലഭിച്ച പരാതികള്‍ പരിശോധിക്കേണ്ട ഹെല്‍പ് ഡെസ്കിലെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കേണ്ട പരിശീലനമാണ് ഇതുവരെ തുടങ്ങാത്തത്.

self

പരാതിക്കാരുടെ സ്ഥലത്തെത്തി വസ്തുവിന്‍റെ വിവരങ്ങള്‍ ജിയോ മാപ്പിംഗ് നടത്തണമെന്നാണ് നിര്‍ദേശം. എന്നാല്‍ മാത്രമേ വസ്തു വിവരം ഭൂപടത്തില്‍ ഉള്‍പ്പെടുകയുള്ളൂ. പരിശീലനം നല്‍കിയതിന് ശേഷമേ മൊബൈല്‍ ആപ്പ് നല്‍കൂവെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നു. പരിശീലനം നീണ്ടുപോകുന്നതിനാല്‍ ഫീല്‍ഡ് പരിശോധനയും നീളുകയാണ്.

bis-new-up
dif
Alankar
WhatsAppImage2022-07-31at72836PM
previous arrow
next arrow

പഞ്ചായത്തുകളില്‍ നിന്നും സര്‍വേക്ക് പോകേണ്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയോ, സാങ്കേതിക പരിജ്ഞാനമുള്ള എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെയോ പേര് പരിശീലനത്തിനായി നല്‍കണമെന്ന് അറിയിച്ചിട്ടും പല പഞ്ചായത്തുകളും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇക്കാരണത്താലാണ് പരിശീലനം നീളുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

ജിയോ ടാഗിങ് നടത്താനുള്ള മൊബൈല്‍ ആപ്പ് കെസ്റക് ( കേരള റിമോര്‍ട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ ) ആണ് തയ്യാറാക്കിയത്. പരാതിക്ക് ആധാരമായ സ്ഥലത്ത് എത്തി മൊബൈല്‍ വഴി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. സ്ഥലത്ത് മൊബൈല്‍ റേഞ്ച് ലഭിക്കാതെ വന്നാലും റേഞ്ച് ലഭ്യമായ സ്ഥലത്ത് എത്തുമ്പോള്‍ മാപ്പിംഗ് തനിയെ സാദ്ധ്യമാകുന്ന നിലയിലാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.

അതിനിടെ ബഫര്‍സോണുമായി ബന്ധപ്പെട്ട് പരിശോധന നടത്താന്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ കാലാവധി അടുത്ത ഫെബ്രുവരി 28 വരെ നീട്ടി. ഈ മാസം 30നാണ് അവസാനിക്കേണ്ടിയിരുന്നത്. ബഫര്‍സോണുകളില്‍ നേരിട്ടുള്ള പരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണിത്. ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായ സമിതിയില്‍ പരിസ്ഥിതി വകുപ്പ് അഡി.ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് അഡി.ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ്, വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എന്നിവരാണ് അംഗങ്ങള്‍.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

KUTTA-UPLO
WhatsAppImage2022-07-31at73432PM
Advertisment
ll

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow