കല്‍പ്പറ്റ: ലോറിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് വീഴാനൊരുങ്ങി നില്‍ക്കുന്ന കെട്ടിടം പൊളിച്ച് നീക്കുമെന്ന് വയനാട് ജില്ല കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു.
വെള്ളാരംകുന്ന് പെട്രോള്‍ പമ്പിനു സമീപമാണ് കെട്ടിടത്തിലേക്ക് ലോറി ഇടിച്ചു കയറിയത്. ഇതോടെ അപകടാവസ്ഥയിലായ ബഹുനില കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവൃത്തി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ആരംഭിക്കും. അതിനാല്‍ 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
വീടുകളിലെയും കെട്ടിടങ്ങളിലെയും ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യുകയും വൈദ്യുതി മെയിന്‍ സ്വിച്ച് ഓഫാക്കുകയും ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 204151 എന്ന നമ്പറില്‍ ബന്ധപ്പെടാം.