കല്‍പ്പറ്റയില്‍ ലോറിയിടിച്ച് തകര്‍ന്നു നില്‍ക്കുന്ന കെട്ടിടം തിങ്കളാഴ്ച പൊളിച്ച്‌ നീക്കും : കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: ലോറിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് വീഴാനൊരുങ്ങി നില്‍ക്കുന്ന കെട്ടിടം പൊളിച്ച്‌ നീക്കുമെന്ന് വയനാട് ജില്ല കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു.

വെള്ളാരംകുന്ന് പെട്രോള്‍ പമ്പിനു സമീപമാണ് കെട്ടിടത്തിലേക്ക് ലോറി ഇടിച്ചു കയറിയത്. ഇതോടെ അപകടാവസ്ഥയിലായ ബഹുനില കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവൃത്തി തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ആരംഭിക്കും. അതിനാല്‍ 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

വീടുകളിലെയും കെട്ടിടങ്ങളിലെയും ഗ്യാസ് കണക്ഷന്‍ ഓഫ് ചെയ്യുകയും വൈദ്യുതി മെയിന്‍ സ്വിച്ച്‌ ഓഫാക്കുകയും ചെയ്യണം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ 204151 എന്ന നമ്പറില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...