കോഴഞ്ചേരി പബ്ലിക്ക് മാര്‍ക്കറ്റിലെ ഉണക്കമീന്‍ വ്യാപാര കേന്ദ്രം അപകടാവസ്ഥയില്‍ ; ഏതു നിമിഷവും തകര്‍ന്നു വീഴാം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആരെങ്കിലും ബലമായി തൂണില്‍ ചാരിയാല്‍ തകര്‍ന്നു വീഴുമെന്ന സ്ഥിതിയിലാണ് കോഴഞ്ചേരി പബ്ലിക്ക് മാര്‍ക്കറ്റിലെ ഉണക്കമീന്‍ വ്യാപാര കേന്ദ്രം. അന്‍പത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കെട്ടിടത്തിലെ തൂണുകള്‍ പലതും ഇടിഞ്ഞു തുടങ്ങി. മേല്‍ക്കൂരയിലും വിള്ളല്‍ വീണു. കെട്ടിടത്തിന്റെ മേല്‍ക്കൂര സംരക്ഷിക്കാന്‍ സ്ഥാപിച്ച ഷീറ്റുകളും നശിച്ചു തുടങ്ങി. എന്നിട്ടും കെട്ടിടം പൊളിച്ചു മാറ്റുവാനും പുതിയത് നിര്‍മ്മിക്കുവാനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. കോഴഞ്ചേരി പാലം നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ ചന്തയിലെ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിക്കും എന്നൊക്കെയാണ് പാലം ഉത്ഘാടന വേളയില്‍ ആരോഗ്യ മന്ത്രിയും സ്ഥലം എം.എല്‍.എയുമായ വീണ ജോര്‍ജ്ജ് പറഞ്ഞത്. എന്നാല്‍ പാലം പണി കഴിഞ്ഞതുമില്ല കെട്ടിട നിര്‍മ്മാണം തുടങ്ങിയതുമില്ല.

ഉണക്കമീന്‍ വ്യാപാരത്തിനായി നിര്‍മ്മിച്ച കെട്ടിടത്തിനുള്ളില്‍ ഇപ്പോള്‍ ഉണക്കമീന്‍ വ്യാപാരവും വെറ്റില കച്ചവടവുമാണ് നടക്കുന്നത്. ജീവന്‍ കയ്യില്‍ പിടിച്ചാണ് ഇടിഞ്ഞു വീഴാറായ കെട്ടിടത്തിന് കീഴില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരിക്കുന്നതെന്ന് ചന്തയിലെ കച്ചവടക്കാര്‍ പറയുന്നു. സാധനങ്ങള്‍ വാങ്ങുവാന്‍ ചന്തയില്‍ എത്തുന്ന നാട്ടുകാരും ഈ കെട്ടിടത്തിനുള്ളില്‍ കയറി സാധനം വാങ്ങി വേണം മടങ്ങുവാന്‍. ചന്തക്കുള്ളില്‍ പരിമിതികള്‍ ഏറെയുണ്ട് എങ്കിലും പ്രധാനമായും ഈ കെട്ടിടം പുനര്‍നിര്‍മ്മിക്കണം എന്ന ആവശ്യമാണ് കച്ചവടക്കാര്‍ക്ക് മുന്നോട്ട് വെക്കുവാനുള്ളത്. ആവശ്യത്തിനും അനാവശ്യത്തിനും ലക്ഷങ്ങളും  കോടികളും മുടക്കി പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവന് സംരക്ഷണം നല്‍കേണ്ട ഇത്തരം കെട്ടിടങ്ങളുടെ പുനര്‍ നിര്‍മ്മാണമാണ് വേഗത്തില്‍ സാധ്യമാക്കേണ്ടതെന്ന് ഇവിടുത്തെ കച്ചവടക്കാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...