നീലേശ്വരം : നീലേശ്വരത്ത് സ്റ്റുഡിയോയില്‍ കെട്ടിട ഉടമ അതിക്രമം കാണിച്ചതായി പരാതി. മാര്‍ക്കറ്റ് ജങ്ഷന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സിനി സ്റ്റുഡിയോയില്‍ കയറി കെട്ടിട ഉടമയുടെ നേതൃത്വത്തില്‍ ഒരുസംഘം ഗുണ്ടകള്‍ ചേര്‍ന്ന് സാധനസാമഗ്രികള്‍ നശിപ്പിച്ചതായി സ്റ്റുഡിയോ ഉടമ സി.കെ. ജനാര്‍ദനന്‍ നീലേശ്വരം പോലീസില്‍ പരാതി നല്‍കി.
വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് എക്സിക്യൂട്ടിവ് യോഗം പ്രതിഷേധിച്ചു. യൂനിറ്റ് പ്രസിഡന്‍റ് കെ.വി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.വിനോദ് കുമാര്‍, എം.മുഹമ്മദ് അഷറഫ്, പി.പി കുഞ്ഞികൃഷ്ണന്‍, എം.ജയറാം, ഡാനിയേല്‍ സുകുമാര്‍ ജേക്കബ്, സി.വി പ്രകാശന്‍, സി.എച്ച് റഷീദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്റ്റുഡിയോ സന്ദര്‍ശിച്ചു.