കൊല്ലത്ത് ബുള്ളറ്റ് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു ; രണ്ട് പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം കാവനാട് ഇരുചക്രവാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രാമൻകുളങ്ങര സ്വദേശി അനൂപ്, വെസ്റ്റ് ബംഗാൾ സ്വദേശി ഗോബിന്ദ ദാസ് എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടന്നു വരികയായിരുന്ന ഗോബിന്ദ ദാസിനെയും മകൻ ജെതൻ ദാസിനെയും അനൂപ് ഓടിച്ച ബുള്ളറ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് സമീപത്തെ പോസ്റ്റിലിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് അനൂപ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനൂപിന്റെ സുഹൃത്തുക്കൾ അകത്തേക്ക് കയറാൻ ശ്രമിച്ചതിനെ ആശുപത്രി ജീവനക്കാർ തടഞ്ഞതോടെയാണ് തർക്കമുണ്ടായത്.

ഇത് സംഘർഷത്തിൽ കലാശിച്ചു. ആശുപത്രിയിലെ ചില്ല് അനൂപിനൊപ്പം എത്തിയവർ തകർക്കുകയും, ചില്ല് തെറിച്ച് വീണ് വനിതാ സെക്യൂരിറ്റി ജീവനക്കാരിക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തെത്തുടർന്ന് അനൂപിനെ സുഹൃത്തുക്കൾ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് അനൂപിന്റെ മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...