തിരുവനന്തപുരം : സംസ്ഥാന പോലീസിന്റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈം ബ്രാഞ്ച്. സേനയുടെ കൈവശമുള്ള വെടിയുണ്ടകൾ നാളെ പരിശോധിക്കും. അതിനായി പോലീസ് ചീഫ് സ്റ്റോറിൽ നിന്നും എസ്എപിയിലേക്ക് നൽകിയ മുഴുവൻ വെടിയുണ്ടകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം. സിഎജി റിപ്പോര്‍ട്ടിലും ആഭ്യന്തര ഓഡിറ്റിലും വെടിയുണ്ടകളുടെ എണ്ണം കണക്കാക്കിയതിൽ വലിയ പൊരുത്തക്കേട് ഉണ്ടെന്ന് നേരത്തെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നേരിട്ട് പരിശോധന നടത്താൻ തീരുമാനിച്ചത്.
മുഴുവൻ വെടിയുണ്ടകളും പോലീസ് ഹാജരാക്കണം ; ക്രൈം ബ്രാഞ്ച് പരിശോധന നാളെ
RECENT NEWS
Advertisment