കേരളത്തില്‍ മാത്രം 3500 കോടിയുടെ തട്ടിപ്പ് ; കോയമ്പത്തൂര്‍ യൂണിവേഴ്‌സല്‍ സൊലൂഷന്‍സിന് കൂട്ട് ഉന്നത രാഷ്ട്രീയ പ്രമുഖര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും പിന്‍ബലത്തോടെ കോടികളുടെ വന്‍ തട്ടിപ്പ് . പണം നഷ്ടമായവരുടെ എണ്ണം പതിനാലായിരത്തോളം. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് യൂണിവേഴ്‌സല്‍ സൊലൂഷന്‍സ്  എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഒരുലക്ഷം നിക്ഷേപിച്ചാല്‍ ഓരോ മാസവും ഇരുപതിനായിരം രൂപ വെച്ച് പത്തുമാസം കൊണ്ട് ഇരട്ടി പണം മടക്കിനല്‍കുമെന്ന വാഗ്ദാനത്തില്‍ വീണവര്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ നിക്ഷേപത്തിന് പ്രേരിപ്പിച്ചു. 3500 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പാണ് കേരളത്തില്‍ ഈ കമ്പനി നടത്തിയിരിക്കുന്നത്.

പതിനാലായിരത്തോളം പേര്‍ തട്ടിപ്പിനിരയായതായി പരാതിക്കാരുടെ കൂട്ടായ്മ പറയുന്നു. ദിവസേന കോടികളുടെ ഇടപാട് നടന്നിരുന്ന ഓഫിസ് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. പണം നിക്ഷേപിച്ചവര്‍ പണം ആവശ്യപ്പെട്ടു വരുമ്പോള്‍ ഗുണ്ടകളെത്തി വിരട്ടുമെന്നും വന്നവരുടെ വീഡിയൊ പിടിച്ച് കൊണ്ടു പോകുമെന്നും പണം നഷ്ടപ്പെട്ടവരുടെ കൂട്ടായ്മ പറയുന്നു. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ കമ്പനി വന്‍ തട്ടിപ്പു നടത്തിയതായി പണം നഷ്ടപ്പെട്ടവര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...