തമിഴ്നാട്ടില്‍ കനത്ത മഴ : കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ബുറേവി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ മൂന്ന് പേര്‍ മരിച്ചു. തഞ്ചാവൂരില്‍ രണ്ട് കെട്ടിടം ഇടിഞ്ഞ് വീണാണ് അപകടം.

എലുമിചംകായ് പാളയത്ത് വീട് തകര്‍ന്നുവീണ് 70 വയസുള്ള ആര്‍ കുപ്പുസ്വാമിയും ഭാര്യ 65 വയസുള്ള യശോധയുമാണ് മരിച്ചത്. വടക്കല്‍ ഗ്രാമത്തില്‍ ശാരദാംബാളാണ് കനത്തമഴയില്‍ കെട്ടിടം വീണ് ഉണ്ടായ അപകടത്തില്‍ മരിച്ച മൂന്നാമത്തെയാള്‍.

ബുധനാഴ്ച മുതല്‍ തഞ്ചാവൂരും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച രാവിരെ എട്ടര വരെയുള്ള 24 മണിക്കൂറിനിടെ 122 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പാട്ടുക്കോട്ട താലൂക്കില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. 202 മില്ലിമീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളം കയറി വ്യാപക കൃഷി നാശം സംഭവിച്ചതായി അധികൃതര്‍ പറയുന്നു. നിരവധിപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും മഴ തുടരുകയാണ്. കനത്തമഴയില്‍ ചെന്നൈ നഗരത്തിലെ ചില താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. ചിദംബരം ക്ഷേത്രത്തില്‍ വെള്ളം കയറി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....