Tuesday, May 13, 2025 10:27 am

വെട്ടൂരിൽ രണ്ട് വീടുകളിൽ മോഷണം, ഉടമ കിടന്നിരുന്ന മുറിയില്‍ നിന്ന് പണവും സ്വർണവും കാണാതായി

For full experience, Download our mobile application:
Get it on Google Play

വെട്ടൂര്‍: പത്തനംതിട്ട വെട്ടൂരിൽ രണ്ട് വീടുകളിൽ മോഷണം. രണ്ടിടങ്ങളിൽ നിന്നായി പണവും സ്വർണവും കാണാതായി. മോഷ്ടാവിനെ കണ്ടെത്താൽ പോലീസ് തെരച്ചിൽ തുടങ്ങി. ഇന്നലെ രാത്രിയിലാണ് സംഭവം. അയൽവാസികളായ അനീഷ്കുമാറിന്റെയും അരുൺ പ്രതാപിന്റെയും വീടുകളിലാണ് മോഷണം നടന്നത്. അനീഷ്കുമാറിന്റെ വീട്ടിലെ അലമാരയിലുണ്ടായിരുന്ന രണ്ട് ലക്ഷത്തിപതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. വാതിലില്ലാത്ത അലമാരയിൽ ബാഗിനുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്. ഈ മുറിയിൽ തന്നെ ആണ് അനീഷ് കിടന്നതും. മുറിയുടെ ജനൽ അടച്ചിരുന്നില്ല.

അരുൺപ്രതാപിന്റെ ഭാര്യയുടെ താലിമാലയും കമ്മലും അടക്കം ആറ് പവൻ സ്വർണവും നഷ്ടപ്പെട്ടു. മേശപ്പുറത്താണ് സ്വർണമുണ്ടായിരുന്നത്. രണ്ട് വീടുകളുമായി മുൻ പരിചയം ഉള്ള ആരെങ്കിലുമായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പോലീസിന് പ്രാഥമിക നിഗമനം. ചൂടുകാലങ്ങളിൽ രാത്രിയിൽ ജനലുകൾ തുറന്നിടുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണോ എന്നും സംശയമുണ്ട്. മേഷണം നടന്ന വീടിന് സമീപത്തുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

നേരത്തെ മോഷ്ടിച്ച കാറിൽ എത്തി വീടിന് മുന്നിൽ വെച്ചിരുന്ന മോട്ടോർ സൈക്കിളുമായി കടന്ന കേസിൽ ഒരാൾ പിടിയിലായിരുന്നു. ചെങ്കവിള അയിര സ്വദേശിയായ ശംഭു എന്ന് വിളിക്കുന്ന സുമേഷ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 19 ന് ഉച്ചയ്ക്ക് പാറശ്ശാല ചെങ്കവിള അയിര സ്വദേശി സജീവിന്‍റെ വീട്ടിന് മുന്നിൽ വെച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയ കേസിലാണ് സുമേഷിനെ പോലീസ് പിടികൂടിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ആൾക്കായി അന്വേഷണം ഊർജിതമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ നാ​ല് വ​യ​സ്സു​കാരൻ മു​ങ്ങി​മ​രി​ച്ചു

0
മം​ഗ​ളൂ​രു: വി​വാ​ഹ ച​ട​ങ്ങി​നി​ടെ ന​ന്ദി​ക്കൂ​റി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ നാ​ല് വ​യ​സ്സു​ള്ള...

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു. പവന്...

സംസ്ഥാനത്ത് അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ് നേതൃത്വം

0
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ കോൺഗ്രസിൽ...

9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
മലപ്പുറം : കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ പോലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്...