സംസ്ഥാനത്ത് അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം. ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലാണ് ആദ്യഘട്ടത്തിൽ നേതൃ മാറ്റമുണ്ടാകുക. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഡി.സി.സി അധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം.ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന യോഗത്തിൽ പ്രധാന ചർച്ച സംഘടന പുനഃസംഘടന സംബന്ധിച്ചതാകുമെന്നാണ് റിപ്പോർട്ട്. പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഡി.സി.സികളിലെ നേതൃമാറ്റം പ്രാബല്യത്തിൽ വരുത്തുക. പാർട്ടിക്ക് ഹാനികരമാകുന്ന രീതിയിൽ സജീവ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും മാറ്റാനിടയുണ്ട്.

എന്നാൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ഡി.സി.സി അധ്യക്ഷന്മാർക്ക് മാറ്റത്തിന് സാധ്യതയില്ല. മികച്ച പ്രവർത്തനം കാഴ്ചവെച്ചതുകൊണ്ടാണ് പുനഃസംഘടനയിൽ നിന്ന് നാല് ഡി.സി.സികളെ ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ ചില ഭാരവാഹികളെ മാറ്റാനും സാധ്യതയുണ്ട്. ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് നിർദേശമുണ്ട്.എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ ഉൾപ്പടെ നടക്കാനിരിക്കെ ഭാരവാഹികളുടെ എണ്ണം കുറക്കരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസ് ഹൈകമാൻഡ് നിലപാട് കാത്തിരിക്കയാണ് കോൺഗ്രസ് പ്രവർത്തകർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരത്തില്‍ ഗുണ്ടാ ആക്രമണം – വ്യാപാര സ്ഥാപനങ്ങളും കാറും തകര്‍ത്തു : പ്രതിഷേധവുമായി...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള നിരന്തരമായ ഗുണ്ടാ...

ഭിന്നശേഷിക്കാർക്കെതിരെ സൈബർ ആക്രമണം : പരാതിയിൽ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ പോലീസ്

0
ആലപ്പുഴ : സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ വഴി ഭിന്നശേഷിക്കാർക്ക് നേരെ...

ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: ബോഡി ബിൽഡർമാരുടെ പോലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിൽ ചോദ്യങ്ങളും...

ഡോ. എം പി പരമേശ്വരന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി...