മേഘാലയയില്‍ 21 യാത്രക്കാരുമായി പോയ ബസ് നദിയില്‍ വീണ് ആറ് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഷില്ലോങ് : മേഘാലയയില്‍ 21 യാത്രക്കാരുമായി പോയ ബസ് നദിയില്‍ വീണ് ആറ് പേര്‍ മരിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെ തുറയില്‍നിന്ന് ഷില്ലോങ്ങിലേക്ക് പോവുകയായിരുന്ന ബസ്സാണ് നോങ്ക്രാമിലെ റിങ്ദി നദിയിലേക്ക് പതിച്ചത്. ദുരന്തബാധിതരെ സഹായിക്കാനായി രക്ഷാസംഘവും അടിയന്തര സേവനങ്ങളും അപകടസ്ഥലത്തെത്തിയിട്ടുണ്ട്.

നാല് മൃതദേഹങ്ങള്‍ നദിയില്‍നിന്ന് പുറത്തെടുക്കുകയും രണ്ട് മൃതദേഹങ്ങള്‍ ബസ്സിനുള്ളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. 16 യാത്രക്കാരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. മരിച്ചവരില്‍ ബസ് ഡ്രൈവറും ഉള്‍പ്പെടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...

സംഘർഷഭരിതമായി റാവൽകോട്ട് ; മുപ്പതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിലെ റാവൽക്കോട്ടിലെ സംഘർഷങ്ങൾ അതീവ ഗുരുതരമായ...