തൃശൂര്‍ : മലപ്പുറം പാണ്ടിക്കാട്ടില്‍ നിന്ന് വിദ്യാര്‍ഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം 20 അടി താഴ്ചയിലേക്കു മറിഞ്ഞാണ് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടത്. പരിന്തല്‍മണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാര്‍ഥിനികളായിരുന്നു ബസിലുണ്ടായിരുന്നത്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബസില്‍ ഉണ്ടായിരുന്ന പരിക്കേറ്റ മുപ്പതോളം വിദ്യാര്‍ഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.
ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്
RECENT NEWS
Advertisment