പന്തളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. കന്യാകുമാരി മേൽപ്പാലം കൊട്ടറുകാല വിളയിൽ സെൽവൻ (45) ആണ് മരിച്ചത്. എം.സി റോഡിൽ കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചിക്ക് സമീപം ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അപകടം. പന്തളം ഭാഗത്ത് നിന്നും അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട്  കടകൾക്ക് മുമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കാര്‍ കടയ്ക്കു മുൻപിൽ പാർക്കുചെയ്തിരുന്ന ബൈക്കിൽ ഇരിക്കുകയായിരുന്ന ശെൽവരാജിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശെൽവനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പറന്തലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ശെൽവൻ ടാപ്പിങ്ങ് തൊഴിലാളിയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...