സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20 കോടി രൂപ നീക്കിവച്ചതായും മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്. ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനുമായി സംസ്ഥാന സർക്കാർ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമഗ്ര പച്ചക്കറി, പുഷ്പ ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഓണത്തിനൊരുക്കാം, വിളവിന്റെ വിസ്മയം’ പച്ചക്കറി വിളവെടുപ്പ് സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷിമന്ത്രി. സംസ്ഥാനത്ത് പഴം, പച്ചക്കറി, പുഷ്പ കൃഷികൾ മികച്ച രീതിയിൽ മുന്നേറുകയാണെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി കൃഷിവകുപ്പ് സമഗ്ര പദ്ധതികൾ നടപ്പാക്കിവരികയാണ്. ‘കതിർ’, ‘കൃഷി സഖി’ തുടങ്ങിയ പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. നാളികേര കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് 100 കോടി രൂപയുടെ പ്രത്യേക നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കും.

സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ‘കേരാമൃതം’ പരിപാടിയിൽ പദ്ധതിക്ക് ഔദ്യോഗിക തുടക്കമാകും. നാളികേര ദിനം ഇത്തവണ വിപുലമായി ആചരിക്കാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. റവന്യൂ മന്ത്രി എ പി അനിൽ കുമാറും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും വിളവെടുപ്പിൽ പങ്കുചേർന്നു. ജൂൺ അഞ്ചിന് മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടേറിയറ്റ് വളപ്പിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. കത്തിരി, വെണ്ട, തക്കാളി, മുളക്, ചീര, വഴുതന, പാവയ്ക്ക, വെള്ളരി, പടവലം, വള്ളിപ്പയർ തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. ഇത്തവണ സൂര്യകാന്തി പൂക്കളും ഇവിടെ കൃഷി ചെയ്തിരുന്നു. കൃഷിവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ്, ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ഐ.പി.ആർ.ഡി ഡയറക്ടർ സബിൻ സമീദ്, മറ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...