സ്വകാര്യ ബസിടിച്ച്‌ കുറുപ്പന്തറയില്‍ രണ്ട് വൈദ്യുതി പോസ്റ്റുകളും ഒരു ഓട്ടോയും തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : മഴ കനത്തതിനൊപ്പം അപകടങ്ങളും വര്‍ധിക്കുന്നു. കനത്തമഴയില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസിടിച്ച്‌ കുറുപ്പന്തറയില്‍ രണ്ട് വൈദ്യുതി പോസ്റ്റുകളും ഒരു ഓട്ടോയും തകര്‍ന്നു. ഇതിന് പിന്നാലെ മുട്ടുചിറക്ക് സമീപം ശക്തമായ കാറ്റിലും മഴയിലും വന്മരം ഒടിഞ്ഞുവീണു. വൈദ്യുതി തൂണുകളും ലൈനും വ്യാപകമായി തകര്‍ന്നു. ബുധനാഴ്ച ഉച്ചക്ക് 12.30ഓടെയാണ് കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിന് സമീപത്തെ അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് വഴിയിരികിലെ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചുതകര്‍ത്തശേഷം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയിലും ഇടിച്ചു.

ഓട്ടോയില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. എതിരെയെത്തിയ കണ്ടെയ്നറിന് വളവില്‍വെച്ച്‌ സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് സ്വകാര്യബസ് അപകടത്തില്‍പെട്ടതെന്ന് പറയുന്നു. ബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് മുട്ടുചിറ ഇടുക്കുമറ്റത്തിന് സമീപം അപകടമുണ്ടായത്. റോഡരികില്‍ നിന്ന മരം ഒടിഞ്ഞ് വൈദ്യുതിത്തൂണിനും ലൈനുകള്‍ക്കും മേല്‍ വീഴുകയായിരുന്നു. ഇതോടെ സമീപത്തെ മറ്റ് പോസ്റ്റുകളും ചരിഞ്ഞു. ഇവിടുത്തെ വൈദ്യുതി ലൈനുകളും ഫൈബര്‍ കേബിളുകളും വ്യാപകമായി നശിച്ചു.

ഒടിഞ്ഞുവീണ പോസ്റ്റ് സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുകളിലേക്ക് വീണതിനെത്തുടര്‍ന്ന് ഇതിനും നാശമുണ്ടായി. മരം വീഴുന്ന സമയത്ത് ഇതിലേ കടന്നുപോയ ബൈക്ക് യാത്രികന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...