കണ്ണൂര്‍ : ഇരിട്ടിയില്‍ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തില്‍പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സമയവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ രണ്ട് ബസുകള്‍ മത്സര ഓട്ടം നടത്തുകയായിരുന്നു.
ഇരിട്ടി – പായം റോഡില്‍ ജബ്ബാര്‍ കടവ് പാലത്തിന് സമീപം ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം. അപ്പാച്ചി എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മത്സര ഓട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് ബസ്സിലുണ്ടായിരുന്നവരും ദൃസാക്ഷികളും പറഞ്ഞു. പായം, ആറളം സ്വദേശികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ബസുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി പോലീസ് അറിയിച്ചു.