അന്യസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കിഴക്കമ്പലം: അന്യസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണുകളും കവർന്ന കേസിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം നാലുപേർ പിടിയിൽ. പെരുമ്പാവൂർ എക്സൈസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ പുഴക്കര സലീം യൂസഫ് (52), ആലുവ എക്സൈസ് യൂണിറ്റ് ഉദ്യോഗസ്ഥനായ തായിക്കാട്ടുകര മേക്കില വീട്ടിൽ സിദ്ധാർഥ് (35), ചൂണ്ടി തെങ്ങനാംകുഴി മണികണ്ഠൻ ബിലാൽ (30), ബിബിൻ (32) എന്നിവരാണ് പിടിയിലായത്. ഇവരെ പെരുമ്പാവൂർ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ സലീം യൂസഫിനെയും സിദ്ധാർഥിനെയും എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം വാഴക്കുളം പോസ്റ്റ് ഓഫീസ് ജങ്‌ഷനിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പിൽ പരിശോധനയ്ക്കെന്ന പേരിലെത്തിയാണ് കവർച്ച നടത്തിയത്. തൊഴിലാളികൾ താമസിക്കുന്ന മുറികളിൽനിന്ന്‌ 56,000 രൂപയും നാല് മൊബൈൽ ഫോണുകളുമാണ് കവർന്നത്. തൊഴിലാളികൾ ഉടൻ തടിയിട്ടപറമ്പ് പോലീസിൽ പരാതി നൽകി. എക്സൈസ് ഉദ്യോഗസ്ഥർ തൊഴിലാളികളെ ഉപദ്രവിച്ചതായും പരാതിയുണ്ട്. തുടർന്നുള്ള അന്വേഷണത്തിൽ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ ബിലാൽ എടത്തല പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രതിയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...