കോന്നി : ഗവ ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ആഘോഷവും സ്കൂൾ ബസിന്റെ വിതരണവും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. കോന്നി ഗവ ഹയർ സെക്കൻഡറി സ്കൂളിന്റെ 165 മത് വാർഷികാഘോഷമാണ് സംഘടിപ്പിച്ചത്. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24.75 ലക്ഷം രൂപ ചിലവിൽ അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ താക്കോൽ കൈമാറ്റമാണ് എം എൽ എ നിർവഹിച്ചത്. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് അഡ്വ. പേരൂർ സുനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ടി അജോ മോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ഗ്രാമപഞ്ചായത്ത് അംഗം ഉദയകുമാർ, സ്കൂൾ പ്രിൻസിപ്പൽ ജി സന്തോഷ്, തുടങ്ങിയവർ സംസാരിച്ചു. മിമിക്രി താരം അൻസു കോന്നി മുഖ്യാതിഥിയായിരുന്നു. സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ജമീല ബീവി, റെജികുമാർ കെ ജി ഷീജ എസ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1