കോട്ടയം: കെ.കെ റോഡില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് യാത്രക്കാര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഓട്ടോക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചു. രാവിലെ ഒമ്ബതരയോടെയായിരുന്നു അപകടം.
കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസില്‍ എതിര്‍ദിശയില്‍നിന്നും എത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു. നാട്ടാശ്ശേരി അയ്മനത്ത്പുഴ വെട്ടേറ്റ് വീട്ടില്‍ ബിജുവിനാണ് (42) പരിക്കുപറ്റിയത്. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന സ്ത്രീക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നതോടെ അരക്ക് താഴെ വാഹനത്തിനുള്ളില്‍ കുടുങ്ങിയ ബിജുവിനെ ഓട്ടോ പൊളിച്ച് ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. കാലുകള്‍ ഒടിഞ്ഞിട്ടുണ്ട്.പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.