ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ അപകടം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കെ.കെ റോഡില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ യാത്രക്കാര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.  അപകടത്തെ തുടര്‍ന്ന് ഓട്ടോക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചു.  രാവിലെ ഒമ്ബതരയോടെയായിരുന്നു അപകടം.

കോട്ടയം ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസില്‍ എതിര്‍ദിശയില്‍നിന്നും എത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു.  നാട്ടാശ്ശേരി അയ്മനത്ത്പുഴ വെട്ടേറ്റ് വീട്ടില്‍ ബിജുവിനാണ് (42) പരിക്കുപറ്റിയത്.  ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന സ്ത്രീക്കും കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്.  ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നതോടെ അരക്ക് താഴെ വാഹനത്തിനുള്ളില്‍ കുടുങ്ങിയ ബിജുവിനെ ഓട്ടോ പൊളിച്ച്‌ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്.  കാലുകള്‍ ഒടിഞ്ഞിട്ടുണ്ട്.പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിൻറെ...

ആര്യനാട് പോലീസ് സ്റ്റേഷൻ അക്രമിക്കുകയും സിഐയെ ഇരുമ്പ് കസേര കൊണ്ട് തലക്കടിക്കുകയും ചെയ്ത യൂ...

0
തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പോലീസ് സ്റ്റേഷൻ അക്രമിക്കുകയും സിഐയെ ഇരുമ്പ് കസേര...

കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

0
കാസർകോട്: കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച...

വീടിന് മുന്നിൽ കേന്ദ്രസേനയുടെ സുരക്ഷാ വലയം; ബരായ്പൂർ സന്ദർശനം തടയാനെന്ന് മമതയുടെ ആരോപണം

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീടിന് മുന്നില്‍...