ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം ; ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കാക്കനാട് ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരി മരിച്ചു. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. രാവിലെ 7.30നായിരുന്നു കാക്കനാട് ജഡ്ജിമുക്കിലെ അപകടം. 22 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പൂക്കാട്ടുപടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന സുൽത്താൻ ബസ്സാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. ബസിലേക്ക് ഇടിച്ച ടോറസിന് പുറകിൽ മറ്റൊരു ടോറസ് ലോറിയും വന്നിടിച്ചു. ബസ്സിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം 30 ൽ അധികം യാത്രക്കാരുണ്ടായിരുന്നു. തൊട്ടടുത്ത ബിആൻഡ്ബി ആശുപത്രിയിൽ പ്രവേശിപ്പിച്ച 14 പേരിൽ ഒരാളായ നസീറയാണ് മരിച്ചത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരിയായ നസീറ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇവിടെ ചികിത്സയിലുള്ള യാത്രക്കാരിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കുണ്ട്. സൺറൈസ് ആശുപത്രിയിൽ ഏഴും മെഡിക്കൽ കോളേജിൽ രണ്ട് പേരുമാണ് ചികിത്സയിലിലുള്ളത്. ഇതിൽ ആരുടേയും പരിക്ക് ഗുരുതരമല്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...

സമഗ്രമാറ്റവുമായി ലോട്ടറി ; ടിക്കറ്റുവില കൂട്ടാതെ സമ്മാനങ്ങൾ കൂട്ടും ; ഏജന്റുമാരുടെ കമ്മീഷൻ വർധിപ്പിക്കും

0
പാലക്കാട്‌ : ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ വർധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും...