നെന്മാറ വേലയ്ക്ക് വന്നവരെ ബസിന് മുകളില്‍ കയറ്റി യാത്ര ; നിയമനടപടിക്കൊരുങ്ങി എംവിഡി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  നെന്മാറ വേലയ്ക്ക് വന്നവരെ ബസിന് മുകലില്‍ കയറ്റി യാത്ര ചെയ്ത സംഭവത്തില്‍ കര്‍ശന നിയമനടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘനം കണ്ടെത്തിയത് പത്തിലേറെ ബസുകളില്‍. ബസിനു മുകളില്‍ കയറി സഞ്ചരിച്ച യാത്രക്കാര്‍ക്ക് മുകളില്‍ കയറി തന്നെ ടിക്കറ്റ് നല്‍കിയ ഒരു കണ്ടക്ടറുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

സ്വകാര്യ ബസിനുള്ളിലെ തിരക്ക് അതിരുകടന്നപ്പോഴാണ് യാത്രക്കാര്‍ മുകളിലേയ്ക്ക് കയറിയത്. ഇവര്‍ ടിക്കറ്റെടുത്തിരുന്നില്ല. ഇതോടെയാണ് കണ്ടക്ടറും പിന്നാലെ കയറി എല്ലാവര്‍ക്കും ടിക്കറ്റ് നല്‍കിയത്. നെന്മാറ – വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

ഇത് ശ്രദ്ധയില്‍പ്പെട്ട മോട്ടര്‍വാഹന വകുപ്പ് നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. കോഴിക്കോട് നെന്മാറ റൂട്ടില്‍ സര്‍വീസ് നടത്തിയ ബസിന്റെ ഉടമയെ എംവിഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയിലാണ് സമാനമായ രീതിയില്‍ പത്തിലേറെ ബസുകള്‍ വാഹനത്തിന് മുകളില്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയെന്ന് കണ്ടെത്തിയ്.

ഇതോടെ സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടകരമായ രീതിയില്‍ ആളുകളെ കയറ്റിയെന്ന കുറ്റമാണ് ചുമത്തുക. നിയമലംഘനം നടത്തിയ ബസുകളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന്റെ മുകളില്‍ കയറി യാത്ര ചെയ്യാന്‍ അനുവദിച്ചത് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കുറ്റം ആയതിനാല്‍ ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാരോട് നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...