അ​ധി​ക ബസ്സ്‌ ചാ​ര്‍​ജ് ; ഹൈക്കോടതി ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ്വ​കാ​ര്യ ബ​സു​ക​ളെ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ അ​ധി​ക ചാ​ര്‍​ജ് ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കും. ബു​ധ​നാ​ഴ്ച ത​ന്നെ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു. ഇതിനുവേണ്ടി അ​ഭി​ഭാ​ഷ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട​തി ഉത്തരവ് ഇ​തു​വ​രെ സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് ല​ഭി​ക്കു​ന്ന​തു​വ​രെ സ​ര്‍​ക്കാ​രി​ന് സാ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ല്‍ ബു​ധ​നാ​ഴ്ച രാവി​ലെ ത​ന്നെ കോ​ട​തി​യെ കാ​ര്യ​ങ്ങ​ള്‍ ബോ​ധി​പ്പി​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പറഞ്ഞു.

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് താ​ത്കാ​ലി​ക​മാ​യി വ​ര്‍​ധി​പ്പി​ച്ചി​രു​ന്ന ബ​സ് ചാ​ര്‍​ജ് കു​റ​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ബ​സ് ഉ​ടമ​ക​ളു​ടെ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി. സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും കെഎസ്‌ആ​ര്‍​ടി​സി​ക്കും അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കാ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോ വി​ഡ് കാ​ല​ത്തെ ക​ന​ത്ത സാമ്പത്തി​ക ന​ഷ്ടം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബ​സു​ട​മ​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ധി​ക ചാ​ര്‍​ജ് ഈ​ടാ​ക്കി സ​ര്‍​വീ​സ് ന​ട​ത്തു​മ്പോള്‍ ബ​സു​ക​ള്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. സ​ര്‍​ക്കാ​ര്‍ പു​തി​യ ഉ​ത്ത​ര​വ് ഇ​റ​ക്കു​ന്ന​തു​വ​രെ​യാ​ണ് സ്റ്റേ ​നി​ല​നി​ല്‍​ക്കു​ക. ലോ​ക്ക് ഡൗ​ണി​നെ തുടര്‍ന്ന് മേ​ഖ​ല​യി​ലു​ണ്ടാ‍​യ സാ​മ്പ​ത്തി​ക ന​ഷ്ടം നി​ക​ത്താ​നാ​ണ് താ​ത്കാ​ലി​ക​മാ​യി ബ​സ് ചാ​ര്‍​ജ് കൂ​ട്ടി​യ​ത്. പി​ന്നീ​ട് ഇളവുക​ള്‍ വ​ന്ന​തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...