തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഗതാഗതവകുപ്പിന്റെ ശുപാര്‍ശ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. ബസ് ചാര്‍ജ് വര്‍ദ്ധനവിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഷ്കരിച്ചാണ് ഗതാഗത വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മിനിമം ചാര്‍ജ്ജായ എട്ടു രൂപയില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടരയായി കുറയ്ക്കണം, കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍ നിന്ന് 90 പൈസയാക്കണം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് മിനിമം നിരക്ക് ഒരു രൂപയില്‍ നിന്ന് 3 രൂപയാക്കണം, പിന്നീടുളള ടിക്കറ്റില്‍ 30% വര്‍ദ്ധന വേണം എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍.