കൊച്ചി : ബസ് ചാര്‍ജ് കുറച്ച നടപടി ഹൈക്കോടതി സ്റ്റേചെയ്തു. സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കുന്നതുവരെയാണ് സ്റ്റേ ചെയ്തത്. സ്വകാര്യ ബസുടമകളുടെ ഹര്‍ജിയിലാണ് നടപടി. ഇതോടെ കൂട്ടിയ നിരക്ക് ഈടാക്കാം. സാമൂഹ്യ അകലം പാലിച്ച് സര്‍വീസ് നടത്തുന്നതിനാലാണ് സര്‍ക്കാര്‍ ചാര്‍ജ് കൂട്ടിയത്.
എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുവന്നതോടെ ചാര്‍ജ് കൂട്ടിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. വിധി പരിശോധിച്ച് തീരുമാനമെടുക്കമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. ചാര്‍ജ് കൂട്ടാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ബസുകളും സര്‍വീസ് ആരംഭിച്ചിട്ടില്ല