ഇടുക്കി : സ്വകാര്യ ബസ് കണ്ടക്ടറെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ മലയിഞ്ചി സ്വദേശി പുതുമനയില്‍ റോബിന് ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊടുപുഴ-ചീനിക്കുഴി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു റോബിന്.
മഞ്ചിക്കല്ല് -ഇടമറുക് റോഡില്‍ സ്വകാര്യ ചെരിപ്പു കമ്പനിക്ക് സമീപമായിരുന്നു റോബിന്റെ മൃതദേഹം കണ്ടെത്തിയത്. റോബിന്റെ ബൈക്കും സമീപത്ത് മറിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ബൈക്ക് തെന്നിമറിഞ്ഞുണ്ടായ അപകടമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കരിമണ്ണൂര്‍ സിഐ സുമേഷ് സുധാകരന് പറഞ്ഞു.
സ്വകാര്യ ബസ് കണ്ടക്ടറെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment