ഇനി ലഹരിമരുന്ന് ഉപയോഗിച്ച് ബസ് ഓടിക്കുന്നവർക്ക് പണികിട്ടും ; കെഎസ്‌ആർടിസിയിൽ പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഗതാഗത മന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെഎസ്‌ആർടിസിയിൽ പുതിയ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലഹരിമരുന്ന് ഉപയോഗിച്ച് കെഎസ്‌ആർടിസി ബസ് ഓടിക്കുന്നവരെ കണ്ടെത്താനുള്ള നടപടിയായെന്ന് മന്ത്രി അറിയിച്ചു. ലയൺസ് ഇന്റർനാഷണൽ ഡിസ്‌ട്രിക്‌ട്‌സ് 318സിയുടെ നേതൃത്വത്തിൽ നടത്തിയ ഫസ്റ്റ് എയ്‌ഡ് കിറ്റ് വിതരണം ചെയ്യുന്ന പരിപാടി തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഓട്ടോ ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്‌ഡ് കിറ്റ് നൽകുന്ന പരിപാടിയാണിത്.ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരും.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ബ്രെത്ത് അനലൈസർ ഉപയോഗിക്കുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും കണ്ടെത്തും. കെഎസ്‌ആർടിസിയിൽ മദ്യപിച്ച് ജോലിക്കെത്തരുതെന്നുള്ളത് സർക്കാർ തീരുമാനമാണ്. കണ്ടെത്തിയാൽ ഓഫീസറായാലും ‌ഡ്രൈവറായാലും സസ്‌പെൻഷൻ ഉറപ്പാണ്. പരിശോധന തുടങ്ങിയതോടെ അപകടം കുറഞ്ഞു. പരിശോധന കർശനമാക്കിയതോടെയാണ് മാറ്റം വന്നത്. കെഎസ്‌ആർടിസി ബസുകളിൽ ഉടൻതന്നെ വേഗപ്പൂട്ട് ഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...