ആന്ധ്രയിൽ വിവാഹ സംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് മറിഞ്ഞു; 7 മരണം

For full experience, Download our mobile application:
Get it on Google Play

അമരാവതി : ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് വീണ് അപകടം. ബസിലുണ്ടായിരുന്ന ഏഴുപേര്‍ അപകടത്തെ തുടർന്ന് മരിച്ചു. കൂടാതെ 15 ലേറെപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. നാല്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആന്ധ്ര സംസ്ഥാനപാതയില്‍ വച്ച് അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു. കാകിനഡയില്‍ നിന്നും വന്ന ബസാണ് ദര്‍സിക്കരികെ വച്ച് സാഗര്‍ കനാലിലേക്ക് മറിഞ്ഞത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസെത്തിയാണ് പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വിശദമായ പരിശോധന നടക്കുകയാണെന്നും പോലീസ് അറിയിച്ചു. എതിരെ വന്ന ബസുമായി കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിക്കുന്നതിനിടെ ബസ് കോണ്‍ക്രീറ്റ് ബ്ലോക്കില്‍ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. കൂടാതെ പരുക്കേറ്റവര്‍ക്ക് മതിയായ ചികില്‍സ ഉറപ്പുവരുത്താനും അദ്ദേഹം നിര്‍ദേശിച്ചു. മരിച്ചവരുടെ കുടുംബാഗംങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...