Wednesday, July 3, 2024 12:10 pm

ജീവിക്കാന്‍ അനുവദിക്കൂ – സ്വ​കാ​ര്യ ബ​സ് ഉടമകളുടെ ഉപവാസ സമരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ത​ക​ര്‍​ന്ന് താ​റു​മാ​റാ​യ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സര്‍ക്കാര്‍ അ​ടി​യ​ന്തിര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേരളത്തിലെ സ്വകാര്യ ബസ്സുടമകള്‍ ഇന്ന് ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​കയാണ്. സം​സ്ഥാ​ന​ത്തു​ട​നീ​ളം ജി​ല്ല, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലെ​ ബ​സ്​​സ്​​റ്റാ​ന്‍​ഡു​ക​ളി​ല്‍ രാ​വി​ലെ 10 മണിക്ക് ആരംഭിച്ച സമരം വൈകിട്ട് അ​ഞ്ചു​മ​ണിക്ക് അവസാനിക്കും. കേ​ര​ള സ്​​റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പറേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്റെ  നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഉ​പ​വാ​സ സ​മ​രം.

2020ല്‍ 66 ​രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ഡീ​സ​ലി​ന് ഇ​ന്ന് 31രൂ​പ വ​ര്‍​ധി​ച്ചു. അ​തോ​ടൊ​പ്പം ട​യ​ര്‍, സ്പെ​യ​ര്‍ പാ​ര്‍​ട്സ്, ഓ​യി​ല്‍ മു​ത​ലാ​യ​വ​ക്കും വ​ലി​യ വ​ര്‍​ധ​ന ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് മൂ​ല​മു​ണ്ടാ​യ ലോ​ക്ഡൗ​ണി​ന്​ ശേ​ഷം ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തും കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തും തി​രി​ച്ച​ടി​യാ​യി.

തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ് ​ ക​ഴി​ഞ്ഞ​വ​ര്‍​ഷം മൂ​ന്ന്​ ക്വാ​ര്‍​ട്ട​റി​ലെ റോ​ഡ് നി​കു​തി ഒ​ഴി​വാ​ക്കി ന​ല്‍​കി​യ​തൊ​ഴി​ച്ചാ​ല്‍ ഒ​രു​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഈ ​മേ​ഖ​ല​ക്ക്​ ന​ല്‍​കി​യി​ട്ടി​ല്ല. എ​ന്നാ​ല്‍, കോ​വി​ഡി​ന്റെ  ര​ണ്ടാം ത​രം​ഗ​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ലോ​ക്ഡൗ​ണി​നു​ശേ​ഷം നി​കു​തി​പോ​ലും ഒ​ഴി​വാ​ക്കാ​തെ അ​ട​ക്കാ​നു​ള്ള സാ​വ​കാ​ശം നീ​ട്ടി​ന​ല്‍​കു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷം കൊ​ണ്ട് 5000 കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍​ക്ക് 6000കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡി​ന് മു​മ്പ്​ 12,500 സ്വ​കാ​ര്യ ബ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ 1000ല്‍​പ​രം ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വി​സ് ന​ട​ത്തു​ന്ന​ത്. ബാ​ക്കി വ​രു​ന്ന 10000ല്‍ ​അ​ധി​കം ബ​സു​ക​ള്‍ ഇ​ന്നും നി​ര​ത്തി​ലി​റ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വി​ധ​ത്തി​ല്‍ ക​ട്ട​പ്പു​റ​ത്താ​ണ്. ഈ ​ബ​സു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​തി​നു​ത​ന്നെ ബ​സൊ​ന്നി​ന് മൂ​ന്നു​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ് വ​രും. മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ ബ​സു​ട​മ​ക​ള്‍ അ​ട​ച്ചി​ട്ടു​ള്ള 1000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ണ്ട്. ഈ ​ഫ​ണ്ടി​ല്‍​നി​ന്ന്​ പ​ലി​ശ​ര​ഹി​ത വാ​യ്പ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

യാ​ത്രാ​നി​ര​ക്ക് വ​ര്‍​ധ​ന​ക്കാ​യി സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചി​ട്ടു​ള്ള ജ​സ്​​റ്റി​സ് രാ​മ​ച​ന്ദ്ര​ന്‍ ക​മ്മീഷ​ന്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടും ഇ​തേ​വ​രെ അ​തി​ല്‍ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​ത​ട​ക്ക​മു​ള്ള ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും കോ​വി​ഡ് കാ​ലം ക​ഴി​യു​ന്ന​തു​വ​രെ ബ​സു​ക​ളു​ടെ റോ​ഡ് നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നും റി​പ്പോ​ര്‍​ട്ട് ശു​പാ​ര്‍​ശ ചെ​യ്യു​ന്നു. ഇ​പ്പോ​ള്‍ നി​ര​ത്തി​ലോ​ടു​ന്ന ബ​സു​ക​ളി​ല്‍ മി​ക്ക​തി​നും ഡീ​സ​ല​ടി​ക്കാ​ന്‍ പ​ണ​മി​ല്ലാ​തെ​യും ശ​മ്പ​ളം​പോ​ലും ജീ​വ​ന​ക്കാ​ര്‍​ക്ക് കൊ​ടു​ക്കാ​നാ​കാ​ത്ത സ്ഥി​തി​യു​മാ​ണു​ള്ള​ത്. 140 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്തി​ല്‍ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റു​ക​ള്‍ പു​തു​ക്കി ന​ല്‍​കാ​തെ​യു​ള്ള അ​വ​സ്ഥ​യും നി​ല​നി​ല്‍​ക്കു​ന്നു.

സ​ര്‍​ക്കാ​രിന്റെ ഈ ​നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം കാ​ര​ണ​മാ​ണ് ഒ​രു ബ​സു​ട​മ​ക്ക്​ ജീ​വ​നൊ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. അ​തോ​ടൊ​പ്പം തന്നെ തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ട്ട നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ള്‍ ദാ​രി​ദ്ര്യ​ത്തി​ലും പ​ട്ടി​ണി​യി​ലു​മാ​യി ക​ഴി​യു​ന്നു. ഉ​പ​വാ​സ സ​മ​ര​ത്തി​ന്റെ  ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട, റാ​ന്നി ഇ​ട്ടി​യ​പ്പാ​റ, മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല ,പ​ന്ത​ളം എ​ന്നീ സ്വ​കാ​ര്യ ബ​സ് സ്​​റ്റാ​ന്‍​ഡു​ക​ളി​ലും , അ​ടൂ​ര്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്​​റ്റാ​ന്‍​ഡി​നു സ​മീ​പ​വും ഉപവാസ സമരം നടക്കുകയാണെന്ന് പ്രൈ​വ​റ്റ് ബ​സ് ഓപ്പറേറ്റേ​ഴ്സ് അ​സോസിയേഷന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാന്നാർ കൊലപാതകം ; സെപ്റ്റിക് ടാങ്കില്‍ നിരന്തരം തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി വെളിപ്പെടുത്തല്‍

0
മാന്നാര്‍: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തി മറവുചെയ്‌തെന്ന് കരുതുന്ന...

സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി ; വിചാരണ നടപടികൾ...

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി....

കോളജ് ഓഫീസിൽ കയറി പ്രിൻസിപ്പലിനെ ആക്രമിച്ച എസ്.എഫ്.ഐ നടപടി അപലപനീയം – കെ.പി.സി.ടി.എ

0
തിരുവനന്തപുരം: കൊയിലാണ്ടി ഗുരുദേവ കോളജിൽ പ്രിൻസിപ്പലിനെ ആക്രമിക്കുകയും നെഞ്ചിൽ അടുപ്പുകൂട്ടുമെന്ന് ആക്രോശിക്കുകയും...

കേ​ര​ള​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങൾ പരിഹരിക്കണം ; ഉ​ന്ന​ത റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഇന്ന്

0
തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ര​ള​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ഉ​ന്ന​ത...