കോന്നി : മലയാലപുഴ ഗ്രാമ പഞ്ചായത്തിൽ നിന്നും കോന്നി മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ് ആരംഭിക്കണം എന്ന് സി പി ഐ മലയാലപ്പുഴ ലോക്കൽ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. പ്രദേശത്തെ നിരവധി ആളുകൾ കോന്നിയിലും പത്തനംതിട്ടയിലും എത്തിയാണ് മെഡിക്കൽ കോളേജിലേക്ക് പോകുന്നത്. ഈ മലയാലപുഴയിൽ നിന്ന് ബസ് സർവീസ് ആരംഭിച്ചാൽ ഈ വിഷയത്തിന് പരിഹാരം കാണുവാൻ സാധിക്കും എന്നും പ്രമേയം ആവശ്യപ്പെട്ടു. വടക്കുപുറത്ത് പുതിയതായി ആരംഭിക്കുന്ന പാറമടയുടെ അനുമതി നിഷേധിക്കണം എന്നും മലയാലപ്പുഴ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം എന്നും ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സി പി ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉത്ഘാടനം ചെയ്തു. വെട്ടൂർ മജീഷ്, പ്രീജ പി നായർ, അനിൽ ലാൽ എന്നിവർ പ്രിസീഡിയം നിയന്ത്രിച്ചു.
ശ്യാം രാജ് രക്തസാക്ഷി പ്രമേയവും ബി അനിൽ ലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി സി ജി പ്രദീപ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എ ദീപകുമാർ, ജില്ലാ കൗൺസിൽ അംഗം വിജയ വിൽസൺ, മണ്ഡലം കമ്മറ്റി അംഗങ്ങളായ പി എസ് ഗോപാലകൃഷ്ണപിള്ള, പി സി ശ്രീകുമാർ, എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി കെ എ പ്രസാദിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ശ്യാം രാജിനെയും സി ജി പ്രദീപ്, കെ എ പ്രസാദ്, ബി അനിൽലാൽ, വളർമതി, ശ്യാം രാജ്, രാധാകൃഷ്ണൻ നായർ, സി കെ ദിവാകരൻ, വർഗീസ് ശാമുവേൽ, വിജയൻ വടക്കുപുറം, പ്രീജ പി നായർ എന്നിവർ അടങ്ങുന്ന പതിനൊന്ന് അംഗ ലോക്കൽ കമ്മറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.