ഹജ്ജ് സീസൺ ; തീർഥാടകരെ മക്കയിലെത്തിക്കാൻ ബസ്​ സര്‍വീസ് വർധിപ്പിച്ചു ​

For full experience, Download our mobile application:
Get it on Google Play

റിയാദ്: ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. നഗരങ്ങൾക്കിടയിൽ ബസുകൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക്​ ഈ സേവനങ്ങൾ ലഭ്യമാകും. രാജ്യത്തെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ബസുകളിൽ യാത്രക്കാരെ എത്തിക്കുന്നതിൽ വൈദഗ്​ധ്യവും പരിചയസമ്പത്തുമുള്ള മൂന്ന്​ പ്രമുഖ കമ്പനികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്​. നോർത്ത് വെസ്​റ്റ്​ കമ്പനി, ദർബ് അൽവത്വൻ കമ്പനി, സാറ്റ്​ കമ്പനി എന്നിവയാണിത്​. തീർഥാടകരെ മക്കയിലേക്ക് കരമാർഗം കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്പനികൾക്കായിരിക്കും. ദുൽഖഅദ്​ ഒന്ന്​ മുതൽ ദുൽഹജ്ജ്​ 15 വരെയുള്ള കാലയളവിലാണ് ബസ്​ സർവിസുണ്ടാകുക. രാജ്യത്തുടനീളം 260 ലധികം സ്ഥലങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാണെന്നും പ്രതിദിനം 200ലധികം ബസുകൾ മക്കയിലേക്ക് പുറപ്പെടുമെന്നും അതോറിറ്റി സൂചിപ്പിച്ചു.

രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന്​ തീർഥാടകർക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് സർവിസിൽ വിദഗ്​ധരും വിശ്വസനീയമുമായ കമ്പനികൾ മുഖേന ഗതാഗത വകുപ്പ് മക്കയിലേക്കും​ തിരിച്ചു ബസ്​ സർവിസ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. ഹജ്ജ് നിർവഹിക്കാനുള്ള തീർഥാടകരുടെ ആവശ്യങ്ങൾ പൂർത്തിയാക്കുകയും മക്കയിലേക്കുള്ള യാത്രയിൽ വിവിധ ഗതാഗത ഓപ്ഷനുകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നതിനുമാണെന്നും ഗതാഗത അതോറിറ്റി പറഞ്ഞു​. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച്​ ടിക്കറ്റ്​ റിസർവേഷൻ ​ചെയ്യാം.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം

0
തോട്ടപ്പള്ളി: ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം. അമ്പലപ്പുഴ തോട്ടപ്പള്ളിയിലാണ് സംഭവം.സുധാകരന്റെ...

ഇടുക്കി മണിയാറൻകുടിയിൽ ഭൂമിക്കടിയിൽ നിന്ന് ജലം ഒഴുകുന്ന അസാധാരണ ശബ്ദം ; ആശങ്ക

0
ഇടുക്കി: ഇടുക്കി മണിയാറൻകുടിയിൽ വീടിന് സമീപം ഭൂമിക്കടിയിൽ നിന്ന് അസാധാരണമായ...

നിർണായക നീക്കം : പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ഇറാനിലക്ക് ‘ഡൂംസ്ഡേ’ വിമാനമയച്ച് റഷ്യ

0
ടെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, റഷ്യ തങ്ങളുടെ അത്യാധുനികമായ...

കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് അന്വേഷണ കമ്മീഷന്‍

0
കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന്...