കോഴിക്കോട്: ഇന്ധനവില ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഫെബ്രുവരി നാല് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ബസ് ഉടമകള്‍ ഉയര്‍ത്തിയത്. ആവശ്യങ്ങള്‍ 20നകം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായാണ് ബസ് ഉടമകള്‍ അവകാശപ്പെട്ടത്.
ഫെബ്രുവരി നാല് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു
RECENT NEWS
Advertisment