ഇടുക്കി: ബസ് സര്‍വ്വീസ് സമയക്രമം സംബന്ധിച്ച തര്‍ക്കത്തിനിടെ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ഇടുക്കി അടിമാലിയിലാണ് സംഭവം. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ്ജ് (34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരന്‍ മനീഷാണ് കുത്തിയത്. ഇയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. സര്‍വ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതല്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ പേരിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ബസ് സര്‍വ്വീസ് സമയക്രമം സംബന്ധിച്ച തര്‍ക്കം : ബസ് ഉടമ കുത്തേറ്റ് മരിച്ചു
RECENT NEWS
Advertisment