കൊടുമൺ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ശോചനീയാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കൊടുമൺ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ശോചനീയാവസ്ഥയിലായതോടെ ബസ് യാത്രക്കാർ വലയുന്നു. എഴംകുളം – കൈപ്പട്ടൂർ റോഡിൽ കൊടുമൺ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെയ്റ്റിംഗ് ഷെഡിനാണ് ഈ ദുർഗതി. ഏഴംകുളം -കൈപ്പട്ടൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിപ്പടങ്ങൾ ഇടിച്ചു കളഞ്ഞെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ റോഡ് നവീകരണം പൂർത്തിയായിട്ടും ഇവിടെ പുതിയ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.

കാത്തിരിപ്പ് കേന്ദ്രം ഉപയോഗയോഗ്യമാക്കി തീർത്ത് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്‌ കൊടുമൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ഉന്നതാധികാര സമിതി അംഗം ഡോ. ജോർജ് വർഗീസ് കൊപ്പാറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ജോഷ്വായുടെ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് ജോർജ് കുറ്റിയിൽ, അഡ്വ.അനിൽ പി.വർഗീസ്, ജസ്റ്റസ് നാടാവള്ളിൽ, ജേക്കബ് കുറ്റിയിൽ, ഷാജി പ്ലാംകീഴ്, എബി വർഗീസ്, ബാബുജി ജോർജ്, എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...